അല്‍മുഅല്ലിം മാസിക
സത്‌വായനയോടൊപ്പം മുഅല്ലിംകളുടെ സാഹിത്യശേഷി, രചനാശീലം, അധ്യാപന വിജ്ഞാന പുരോഗതി എന്നിവ ലക്ഷ്യമാക്കിയുള്ള സൃഷ്ടികളും സംഘടനാ സര്‍ക്കുലറുകളും സമൂഹത്തിന്റെ സ്പന്ദനവും മദ്‌റസാ വാര്‍ത്തകളും പ്രാസ്ഥാനിക ചലനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണമാണ് അല്‍മുഅല്ലിം മാസിക. ഇസ്‌ലാമിക സംസ്‌കാരവും സവിശേഷതകളും വിളിച്ചോതുന്ന പ്രൗഢമായ ലേഖനങ്ങളും മികവുറ്റ ആനുകാലിക രചനകളും അല്‍മുഅല്ലിം മാസികയെ ശ്രദ്ധേയമാക്കുന്നു. എല്ലാ മദ്‌റസകളിലേക്കും സൗജന്യമായി ഓരോ കോപ്പി വിതരണം ചെയ്തുവരുന്നു.





















