കുരുന്നുകള്‍ കുട്ടികളുടെ മാസിക
കുട്ടികള്‍ക്ക് അറിവിനൊപ്പം ആനന്ദവും നല്‍കുന്ന അവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് കുരുന്നുകള്‍. ഭൂത പ്രേത കഥകള്‍ കൈയടക്കിയ ബാല സാഹിത്യങ്ങളില്‍നിന്നും, അശ്ലീലച്ചുവയുള്ള ടെലിവിഷന്‍ സംസ്‌കാരത്തില്‍നിന്നും കുട്ടികളെ സത്‌വായനയിലേക്ക് കൈപിടിച്ചുകൊണ്ടുവരികയും, അറിവും വിവേകവുമുള്ള ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരികയുമാണ് കുരുന്നുകളുടെ ലക്ഷ്യം. വായനാശീലമെന്നത് വലിയൊരു സമ്പാദ്യമാണ്. കുട്ടികളിലെ ബുദ്ധിയും ചിന്തയും വളരാനും, ഉല്‍കൃഷ്ടമായൊരു വ്യക്തിത്വം പോഷിപ്പിച്ചെടുക്കാനും വായന സഹായകമാവുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം കഥ, കവിത, ചരിത്ര പാഠങ്ങള്‍, ചിത്രകഥകള്‍, ക്വിസ് മുതലായവ ഈ മനോഹരമായ മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളിലെ സര്‍ഗാത്മകതയും ജന്മവാസനകളും ഇസ്‌ലാമിക ചുറ്റുപാടുകളിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന് വിവേകവും പക്വതയുമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കുരുന്നുകള്‍ പരിശ്രമിക്കുന്നു.



0 comments:
Post a Comment